യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ‘ഹോപ്’ സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി

 


സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ “ഒളിമ്പസ് മോണ്‍ “സിന്റെ ചിത്രങ്ങൾ
യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ഹോപ് പകര്‍ത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 15,300 മൈല്‍ അകലെനിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 9 ന്, ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ഹോപ്, നാസയെയും ചൈനയെയും പിറകിലാക്കിയിരിക്കുകയാണ്. മുഹമ്മദ് ബിന്‍ റഷിദ് ബഹിരാകാശ കേന്ദ്രത്തിനാണ് ഈ ദൗത്യ നിര്‍വഹണത്തിന്റെ ചുമതല.