ശബരിമല- പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ല: വിജയരാഘവന്‍

 

ശബരിമല- പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍.ഡി.എഫിന് മുന്നില്‍ വന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.എല്ലാ കേസുകളും പിന്‍വലിക്കാനാവില്ലെന്നും കേസുകളുടെ സ്വഭാവം പരിഗണിച്ചു മാത്രമേ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഇല്ലാത്ത ഒഴിവിന്റെ പേരില്‍ പ്രതിപക്ഷം നിയമന വിവാദം ഉണ്ടാക്കുകയാണെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ കണ്ട് ഭയന്ന യു.ഡി.എഫ് അക്രമസമരങ്ങള്‍ക്ക് ഗൂഢാലോചന നടത്തുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. നിയമന വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷ ആരോപണങ്ങളോടും റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തോടും പ്രതികരിക്കുകയായിരന്നു അദ്ദേഹം.
കേന്ദ്രത്തില്‍ 6,80,000 ത്തില്‍ അധികം ഒഴിവുകള്‍ ഉണ്ട്. അവിടെ നിയമനം നിര്‍ത്തിവച്ചിട്ട് വര്‍ഷങ്ങളായി. അതിലൊന്നും പ്രതിപക്ഷത്തിന് വിഷമമില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.