മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ പുതുതായി നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും വനിതാഹോസ്റ്റലിന്റെയും ഉദ്ഘാടനം 16-ന് നടക്കും.
വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ, കെ.സുധാകരൻ എം.പി. തുടങ്ങിയവർ പങ്കെടുക്കും.
300 ലക്ഷം രൂപ ചെലവിൽ നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാംഘട്ടമാണ് ഉദ്ഘാടനംചെയ്യുന്നത്. 106 ലക്ഷം രൂപ ചെലവിലാണ് വനിതാ ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കിയത്. വിമാനത്താവളത്തിന് സമീപത്തുള്ള സാങ്കേതിക വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനസൗകര്യങ്ങളാണ് പോളിടെക്‌നിക് കോളേജിൽ ലഭ്യമാക്കുന്നതെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭാധ്യക്ഷ അനിതാ വേണു, കൗൺസിലർ പി.റീത്ത, പ്രിൻസിപ്പൽ എം.സി.പ്രകാശൻ, ടി.രാജീവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു