കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ മാത്രം 10 ലക്ഷത്തിൽ കൂടുതൽ കോവിഡ് ബാധിതർ സംസ്ഥാനത്തുണ്ടായി. കോവിഡ് മരണസംഖ്യ 3,985 ആയി. ഇന്നലെ 4,612 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം മൂലം 15പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിതരായത് 10,04,135 പേരാണ്. ഇതില്‍ 9,36,398 പേരും രോഗ മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46 ആണ്. റുട്ടീന്‍ സാമ്പിളുകൾ സെന്റിനല്‍ സാമ്പിൾ സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,88,079 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.