ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച്‌ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവെച്ച്‌ ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച്‌ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്. രോഹിത് നന്നായി ആക്രമിച്ച്‌ കളിക്കുന്നുണ്ടെന്നും എന്നാല്‍ വിരേന്ദര്‍ സെവാഗിനോളം വരില്ലെന്നും കുക്ക് പറഞ്ഞു. കുക്ക് ആക്രമിച്ചു കളിക്കുന്ന ബാറ്റ്സ്മാനാണ് എന്നാല്‍ സെവാഗിനോളം ആക്രമണോത്സുകതയില്ല. തന്റെ ആക്രമണോത്സുകത കൊണ്ടുമാത്രം വിജയങ്ങള്‍ കൊയ്‌തിട്ടുള്ള താരമാണ് സെവാഗ്. രോഹിത്തിന്റെയും ഇതേ ശൈലിയാണ് എന്നാല്‍ വളരെ നിയന്ത്രിതമായ രീതിയിലാണ് അദ്ദേഹം കളിച്ചത്.ആക്രമിക്കണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം രോഹിത്തിന് അതിനു സാധിച്ചു അദ്ദേഹം പറഞ്ഞു.