നവകേരള സൃഷ്ടിക്ക് വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് നയിക്കുന്ന വികസന മുന്നേറ്റ വടക്കൻ മേഖല ജാഥ ഇന്ന് ജില്ലയിൽ പ്രവേശിക്കും. പയ്യന്നൂരിലാണ് ആദ്യ സ്വീകരണം. വൈകുന്നേരം നാലിന് ജില്ല അതിര്‍ത്തിയായ കാലിക്കടവില്‍ എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ എത്തുന്ന ജാഥയ്ക്ക് പഴയ ബസ് സ്റ്റാൻഡിനു സമീപം വാദ്യഘോഷങ്ങളോടെ വരവേല്‍പ്പ് നലകും.
വൈകുന്നേരം അഞ്ചിന് ഷേണായി സ്ക്വയറില്‍ നടക്കുന്ന പൊതുയോഗത്തില്‍ ജാഥാക്യാപ്റ്റനെ കൂടാതെ സംസ്ഥാനതല നേതാക്കളും പങ്കെടുക്കും. ആറിന് പഴയങ്ങാടിയിൽ സമാപിക്കും. നാളെ രാവിലെ 10 ന് തളിപ്പറമ്പ്, 11 ന് ശ്രീകണ്ഠപുരം, വൈകുന്നേരം നാലിന് മട്ടന്നൂര്‍, അഞ്ചിന് കണ്ണൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ആറിന് തലശേരിയിൽ സമാപിക്കും. 16ന് രാവിലെ 10ന് പിണറായി, 11ന് കൂത്തുപറന്പ്, വൈകുന്നേരം നാലിന് ഇരിട്ടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ഇരിട്ടിയിൽ നടക്കുന്ന പരിപാടിയോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.