റിപ്പബ്ലിക്​ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അതിക്രമത്തിൽ ​ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

റിപ്പബ്ലിക്​ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അതിക്രമത്തിൽ ​ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഡല്‍ഹിയിലെ ബുരാരിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. ബുരാരിയിലെ അതിക്രമവുമായി ബന്ധപ്പെട്ട്​ നേരത്തേ എട്ടുപേര്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹി ഹരിനഗര്‍ സ്വദേശികളായ സുഖ്​മീത്​ സിങ്​, ഗുര്‍ദീപ്​ സിങ്​, ലിബസ്​പുര്‍ സ്വദേശിയായ ഹര്‍വിന്ദ്​ സിങ്​ എന്നിവരാണ്​ അറസ്റ്റിലായതെന്ന്​ ​െപാലീസ്​ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്​. ഇവരുടെ മൊബൈല്‍ ഫോണുകളും മോ​ട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു.