രണ്ടാം ടെസ്റ്റ്​; തകര്‍പ്പന്‍ സെഞ്ച്വറിയോടെ തുടക്കം ഗംഭീരമാക്കി രോഹിത്​

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന്​ ശേഷം ടോസ്​ നേടി വിജയത്തിനായി​ പാഡ്​ കെട്ടിയിറങ്ങിയ ഇന്ത്യക്ക് സെഞ്ച്വറിയോടെ (131) ​മികച്ച തുടക്കം നല്‍കി രോഹിത്​ ശര്‍മ. 52 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ്​ നഷ്​ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഉപനായകന്‍ അജിന്‍ക്യ രഹാനെ 35 റണ്‍സുമായി രോഹിതിനൊപ്പം ക്രീസിലുണ്ട്​.ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയതിനെ തുടര്‍ന്ന്​ വിമര്‍ശനം കൊണ്ട്​ മൂടിയവരുടെ വായടപ്പിക്കുന്ന ബാറ്റിങ്ങാണ്​ രോഹിത്​ കാഴ്​ച്ചവെച്ചത്​. ഏകദിന ശൈലിയില്‍ തുടങ്ങിയ താരം 49 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്​. ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ 78 പന്തില്‍ നിന്ന് 80 റണ്‍സ്​ എന്ന നിലയിലായിരുന്നു രോഹിത്​.

 

നേരത്തെ ഷുഭ്​മാന്‍ ഗില്‍ വിരാട്​ കോഹ്​ലി എന്നിവരെ സംപൂജ്യരായി തിരിച്ചയച്ചുകൊണ്ട് ഇംഗ്ലണ്ട്​​ വലിയ വെല്ലുവിളി​ മുന്നോട്ടുവെച്ചെങ്കിലും രഹാനെയും രോഹിതും ചെറുത്തുനിന്ന്​ സ്​കോര്‍ ഉയര്‍ത്തുകയായിരുന്നു. ടെസ്റ്റ്​ സ്​പെഷ്യലിസ്റ്റ്​ ചേതേശ്വര്‍ പുജാര 21 റണ്‍സെടുത്ത്​ പുറത്തായി. ഇംഗ്ലണ്ടിന്​ വേണ്ടി ഓല്ലി സ്​​റ്റോണ്‍, ജാക്​ ലീച്ച്‌​, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്​ത്തി.