രണ്ടാം ഓവറില്‍ ഗില്‍ പൂജ്യനായി മടങ്ങി; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി സ്റ്റോണ്‍ ഇന്ത്യക്ക് ആദ്യ പ്രഹരം സൃഷ്ടിച്ചു. ഇംഗ്ലണ്ടില്‍ ഫോക്‌സ്, മോയിന്‍ അലി, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ഒലി സ്‌റ്റോണ്‍ എന്നിവര്‍ ടീമിലിടം നേടി. രോഹിത് ശര്‍മ്മ 31 പന്തില്‍ 29 റണ്‍സ്, ചേതേശ്വര്‍ പൂജാര 27 പന്തില്‍ 7 റണ്‍സ് എന്നിവരാണ് ക്രീസില്‍.

ടോസ് നേടി തിരഞ്ഞെടുത്ത ബാറ്റിങ്ങിലാണ് ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായത്. ഇന്ത്യയുടെ മുന്‍നിര ബൗളറായ ജസ്പ്രീത് ബുംറ ഇന്ന് കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഷഹബാസ് നദീമും വാഷിങ്ടണ്‍ സുന്ദറും ടീമില്‍ നിന്നും പുറത്തായി. പകരം മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.