ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കും : ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന

തിരുവനന്തപുരം : ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ബിജെപിയുമായുള്ള ബന്ധം ഉപേക്ഷി ച്ച്‌ കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്.

നേരത്തെ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.