കോഴിക്കോട് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ : മുപ്പതോളം വിദ്യാർത്ഥിനികൾ ആശുപത്രിയിൽ


കോഴിക്കോട് : കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണ്.നേരത്തെയും ഇതേ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു.