കേന്ദ്രസര്‍ക്കാര്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വീടുകള്‍ നിര്‍മിച്ചതും അവിടെ വൈദ്യുതിയെത്തിച്ചതും ധനികര്‍ക്ക് വേണ്ടിയാണോയെന്ന് ധനമന്ത്രി ചോദിച്ചു. പാര്‍ലമെന്‍റില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
40 കോടി പാവങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നേരിട്ട് പണമെത്തിച്ചു. കര്‍ഷകരും അംഗവൈകല്യം സംഭവിച്ചവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന ഒമ്ബത് കോടി കര്‍ഷകര്‍ക്ക് ഗുണകരമായി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന 11 കോടി പേര്‍ക്ക് പ്രയോജനം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു. ഈ ബജറ്റിന്‍റെ പ്രധാന ഫോക്കസ് അടിസ്ഥാന സൗകര്യ വികസന മേഖലയാണ്. കോവിഡില്‍ തകര്‍ന്ന സമ്പത് വ്യവസ്ഥയെ കരകയറ്റാനുള്ള ഏക പോംവഴി ഇതാണെന്നും ധനമന്ത്രി വ്യക്തമാക്കി.