ഐപിഎൽ ലേലം : ബിസിസിഐ പുറത്തുവിട്ട ഷോർട്ട്ലിസ്റ്റിൽ ശ്രീശാന്ത് ഇല്ല

ദില്ലി : ബിസിസിഐ പുറത്തുവിട്ട ഐപിഎൽ ലേലത്തിൽ ഉൾപ്പെട്ട താരങ്ങളുടെ പട്ടികയിൽ
മലയാളി താരം ശ്രീശാന്ത് ഇല്ല. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ ശ്രീശാന്തിന് മേൽ ഒരു ഫ്രാഞ്ചൈസിയും താത്പര്യം കാണിച്ചില്ലെന്നാണ് വിവരം.

1114 താരങ്ങൾ ആണ് ലേലത്തിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ച് പേര് രജിസ്റ്റർ ചെയ്തത്. ഈ പട്ടികയിലുള്ള 292 താരങ്ങളിൽ വിവിധ ഫ്രാഞ്ചൈസികൾ താത്പര്യം അറിയിക്കുകയായിരുന്നു. ഇതിൽ 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.