മുഖക്കുരു മാറ്റം : ഉള്ളി മാത്രം മതി

ഇനി മുഖക്കുരു ഓർത്ത് ദുഃഖിക്കേണ്ട അവ അകറ്റാം എളുപ്പത്തിൽ തന്നെ അതിനുള്ള ഫലവത്തായ മാർഗം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. സംശയിക്കേണ്ട ഉള്ളി തന്നെ.മുഖക്കുരു ചികിത്സിക്കാന്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഫലപ്രദമായി നേരിടാന്‍ നിങ്ങള്‍ക്ക് ഉള്ളി ജ്യൂസ് ഉപയോഗിക്കാം. ഉള്ളി ജ്യൂസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളി ഫെയ്‌സ് പായ്ക്ക് തയ്യാറാക്കുകയോ ചെയ്യാം. ഒരു ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസ് എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകികളയുക.