വരുന്നു പുതിയ പാർട്ടി : മാണി സി കാപ്പന്റെ പുതിയ നീക്കം ഇങ്ങനെ

കോട്ടയം : പാലാ സീറ്റ് തന്നില്ലെങ്കില്‍ ഒരു കാരണവശാലും ഇടതുമുന്നണിയില്‍ തുടരാനില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുകയാണ് മാണി സി കാപ്പന്‍. പാര്‍ട്ടി കൂടെ ഉണ്ടായാലും ഇല്ലെങ്കിലും യുഡിഎഫിലേക്ക് പോവാന്‍ തന്നെയാണ് മാണി സി കാപ്പന്‍റെ തീരുമാനം. പാര്‍ട്ടി കൂടെ ഇല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്‍റെ നീക്കം. കേരള എന്‍സിപി എന്ന പേരിലാവും പുതിയ പാര്‍ട്ടി രൂപീകരണം. മാണി സി കാപ്പനെ കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സീറ്റിങ് സീറ്റായ പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്നണി വിടാനാണ് മാണി സി കാപ്പന്‍റെ തീരുമാനം.