പൊതുമേഖല സ്ഥാപനമായ റെയില്‍ടെല്‍ കോര്‍പറേഷന്‍ ഐപിഒയുമായി സഹകരിക്കുന്നു . ഫെബ്രുവരി 16 മുതല്‍ 18വരെ അപേക്ഷിക്കാം.ഓഹരിയൊന്നിന് 93-94 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 8,71,53,369 ഓഹരികളാകും വില്‍ക്കുക. കമ്ബനിയിലെ ജീവനക്കാര്‍ക്കായി അഞ്ചുലക്ഷം ഓഹരികള്‍ നീക്കി വെച്ചിട്ടുണ്ട്.
ഐപിഒവഴി സമാഹരിക്കുന്നത് 819.24 കോടിയാണ് . ചുരുങ്ങിയത് 155 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാന്‍ കഴിയുക.ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലയിലെ മിനിരത്‌ന കാറ്റഗറി ഒന്നില്‍പ്പെട്ട കമ്ബനിയാണ് റെയില്‍ടെല്‍. തീവണ്ടികളുടെ നിയന്ത്രണം, പ്രവര്‍ത്തനം, സുരക്ഷ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് 2000ലാണ് റെയില്‍ടെല്‍ സ്ഥാപിച്ചത്. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍വഴി ഇന്ത്യയൊട്ടാകെ ബ്രോഡ്ബാന്‍ഡ് സേവനവും കമ്ബനി നല്‍കുന്നുണ്ട്.