പാലാ സീറ്റ്  തര്‍ക്കം ; ദേശീയ നേതൃത്വത്തിനൊപ്പം നില്‍ക്കുമെന്ന് ടി.പി.പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും

പാലാ സീറ്റ്  തര്‍ക്കം ; എൻ .സി.പി. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി നിലപാട് എടുക്കില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റർ . ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹവും മാണി സി കാപ്പനും വ്യക്തമാക്കി. എന്‍സിപി ഒരു ജനാധിപത്യപാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. കേരളത്തിലെ പ്രശ്‌നങ്ങള്‍ ദേശീയ നേതൃത്വത്തിന് മുന്നിലുണ്ട്. അവരെടുക്കുന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലുളള തീരുമാനം. ശരദ് പവാറിനെയും പ്രഫുല്‍ പട്ടേലിനെയും കണ്ടശേഷം തീരുമാനമെടുക്കും. ദേശീയ നേതൃത്വം തന്റെ തീരുമാനത്തിനൊപ്പമായിരിക്കും നില്‍ക്കുക എന്ന് കരുതുന്നുവെന്നും ഇരു നേതാക്കളും വ്യക്തമാക്കി.