കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന

കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തി . നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന .  പാലാരിവട്ടം പാലം നിര്‍മിച്ച അതേ കരാര്‍ കമ്പനിയാണ് പാപ്പിനിശേരി പാലവും നിര്‍മിച്ചത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍നടപടിയെന്ന് വിജിലന്‍സ് പറഞ്ഞു. 2014 ഓഗസ്റ്റിലാണ് കെഎസ്ടിപി പ്രൊജക്ട്‌സില്‍ ഉള്‍പ്പെടുത്തി പാപ്പിനിശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2017ലാണ് നിര്‍മാണം പൂര്‍ത്തിയായത്. ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളില്‍ വിള്ളല്‍ കണ്ടെത്തി.കഴിഞ്ഞയാഴ്ച നടത്തിയ പ്രാഥമിക പരിശോധനയില്‍ നിര്‍മാണത്തില്‍ അപാകതകളുള്ളതായി വിജിലന്‍സിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തി ഇന്ന് വിശദമായ പരിശോധന നടത്തിയത്.