കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും അറസ്റ്റ് വാറണ്ട് . ഇരുവരുടെയും ജാമ്യം കോടതി നിഷേധിച്ചു. ഇവരെ ഈ മാസം 25ന് കോടതിയില്‍ ഹാജരാക്കണം. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിന്റെ വിധിയാണ് ഇന്ന് വന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.