കൊല്ലത്ത് പതിനഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായി

കൊല്ലത്ത് ചാത്തന്നൂരിൽ പതിനഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായി . പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ​ഗർഭിണിയാണ്.കൗൺസിലിം​ഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ് അറിയിച്ചു.