ഓസ്കാര്‍ പട്ടികയില്‍ നിന്നും ജല്ലിക്കട്ട് പുറത്ത്

IFINE

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ പട്ടികയില്‍ നിന്നും ജല്ലിക്കട്ട് പുറത്ത്. അവസാന സ്ക്രീനിങ്ങിലാണ് ജല്ലിക്കട്ട് പുറത്താകുന്നത്. 15 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ജല്ലിക്കട്ടിന് ഇടം നേടനായില്ല. 93 ചിത്രങ്ങളാണ് ഈ പട്ടികയിലെത്താതെ പോയത്.

ഓസ്കാര്‍ വേദിയിലെത്താന്‍ സാധിച്ചില്ലെങ്കിലും ജല്ലിക്കട്ടിന്റെ നേട്ടത്തെ മലയാള സിനിമ അഭിമാനത്തോടെ തന്നെയാണ് കാണുന്നത്. 2011 ന് ശേഷം ഓസ്കാറിന് അയക്കുന്ന ആദ്യ മലയാള ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജെല്ലിക്കട്ട്.