കെ സുരേന്ദ്രന്‍ നയിക്കുന്ന ‘വിജയ് യാത്ര’ക്ക് ഈ മാസം 21ന് തുടക്കം : ഉദ്ഘാടകൻ യോഗി ആദിത്യനാഥ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രക്ക് ഈ മാസം 21ന് തുടക്കം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. വിജയ് യാത്രയെന്നാണ് യാത്രയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. നൂറോളം ഇടങ്ങളില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ യാത്രയ്ക്ക് സ്വീകരണം നല്‍കും. കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ സമിതിയായിരിക്കും പാര്‍ട്ടിക്കായി പ്രകടന പത്രിക തയാറാക്കുക.സമാപന ദിവസം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.