പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി ബോബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ മുംബൈ അന്ധേരിയിൽ പയ്യന്നൂർ പോലീസ് കണ്ടെത്തി. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പയ്യന്നൂർ പോലിസ് ഇൻസ്പെക്ടർ എം.സി പ്രമോദും എ എസ് ഐ സലിമും ഉൾപ്പെട്ട സംഘമാണ് പ്രതിയെ കണ്ടെത്തിയത്. നവംബർ 12നാണ് അക്കാദമിക്ക് ഭീഷണി സന്ദേശം ലഭിച്ചത് ജില്ലാ പോലീസ് മേധാവിക്ക് നാവിക അക്കാദമി അധികൃതർ കൈമാറിയ സന്ദേശം അന്വോഷണത്തിനായി ജില്ലാ പോലീസ് ചീഫ് പയ്യന്നൂർ പോലീസിന് നൽകുകയായിരുന്നു. ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ സന്ദേശത്തിൻ്റെ ഉറവിടം മുംബൈയിലാണെന്ന് കണ്ടെത്തി. ടിബറ്റൻ തീവ്രവാദ ഗ്രൂപ്പിൻ്റെ പേരിലാണ് സന്ദേശം അയച്ചത്നേ.നേരത്തെ സൗദി അറേബ്യയിൽ ഒരു വിദ്യാലയം ബോംബ് വെച്ച് തകർക്കുമെന്ന് ഭിഷണി സന്ദേശം അയച്ച ആൾ തന്നെയാണ് നാവിക അക്കാദമി കേസിലെ പ്രതിയെന്ന ധാരണയിലാണ് പോലീസ് മുംബൈയിലെത്തി ഇയാളെ കണ്ടെത്തി ചോദ്യം ചെത്തത്. പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് സൂചിപ്പിച്ചു.പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.