പപ്പായയില ജ്യൂസ് കുടിച്ചു നോക്കൂ … രുചിയിലും ഗുണത്തിലും കേമൻ

പപ്പായ കൊണ്ട് മാത്രമല്ല പപ്പായ ഇല കൊണ്ടും ജ്യൂസ് അടിക്കാം. ഗുണമൊന്നും ഉണ്ടാവില്ലെന്ന് കരുതണ്ട പപ്പായ പോലെ തന്നെ ഗുണമുള്ളതാണ് പപ്പായ ഇലയും.പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ലതാണ്.വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.

ജ്യൂസ് തയ്യാറാക്കുന്ന വിധം

തണ്ട് മുറിച്ച് മാറ്റി ഇല അരിഞ്ഞെടുക്കുക. ഇത് കുറച്ച് വെള്ളം ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ജ്യൂസ് രുചികരമാക്കാന്‍ നിങ്ങള്‍ക്ക് അല്‍പം ഉപ്പ് അല്ലെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.