പേരാവൂർ:ഉദ്ഘാടനം ചെയ്‌തെങ്കിലും പേരാവൂർ പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം . വർഷങ്ങളായുള്ള നിർമാണ പ്രവർത്തികൾക്ക് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്ത പേരാവൂർ പഞ്ചായത്തിലെ വെള്ളർവള്ളിയിലുള്ള ‘സ്മൃതിതീരം’ വാതക ശ്മശാനമാണ് ഇനിയും തുറന്ന് നൽകാത്തത്.
56 ലക്ഷം രൂപചെലവിൽ നിർമ്മിച്ച ശ്മാശനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ ആരോപിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. ശ്മശാനത്തിലെ മുഴുവൻ ഉപകരണങ്ങളും സ്ഥാപിക്കാതെ ഉദ്ഘാടനം നടത്തിയിട്ടും പ്രവർത്തനം ഇനിയും തുടങ്ങാത്തതിലാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.ശ്മശാനം തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരരംഗത്തിറങ്ങുമെന്ന് യു. ഡി. എഫ്. നേതാക്കൾ പറഞ്ഞു