കൊച്ചി:പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. എറണാകുളം കളക് ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. കാലടി സര്‍വകലാശാലയിലേക്ക് കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിട്ട് പ്രതിഷേധക്കാര്‍ കാമ്ബസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പിഎസ്സി ലാസ്റ്റ് ഗ്രേഡിന്റെ ലിസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.