ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ നിയമം കൊണ്ടു വരുന്നു

സംസ്ഥാന സർക്കാർ ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ നിയമം കൊണ്ടു വരുന്നു.   ഓൺലൈൻ റമ്മി കളിക്കെതിരായ ഹർജിയിലാണ്  സർക്കാരിന്റെ മറുപടി. ഓൺ ലൈൻ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിന്മേൽ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്ലി, തമന്ന, അജു വർഗീസ് എന്നിവർക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുള്ളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.