രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചതില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗം ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തിന്‍റെ രീതി ജനാധിപത്യത്തിന് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് നന്ദി പറയുകയായിരുന്നു പ്രധാനമന്ത്രി.
കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി. എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു.
ചെറുകിട കര്‍ഷകരാണ് രാജ്യത്ത് കൂടുതലുള്ളത്. 12 കോടി പേര്‍ക്ക് രണ്ട് ഹെക്ടറിനു താഴെ മാത്രമാണ് ഭൂമി. ചൗധരി ചരണ്‍ സിംഗും ചിന്തിച്ചത് ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടിയാണ്. 6000 രൂപ വീതം നല്‍കുന്ന പദ്ധതി 10 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഇന്ത്യ അവസരങ്ങളുടെ നാടാണ്. രാജ്യസഭയില്‍ 50 ഓളം എംപിമാര്‍ 13 മണിക്കൂറിലധികം തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. അവര്‍ വിലമതിക്കാനാവാത്ത കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചു. അതിനാല്‍, എല്ലാ എംപിമാര്‍ക്കും ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. ലോകം പ്രതീക്ഷയോടെയും പ്രതീക്ഷയോടെയും ഇന്ത്യയെ നോക്കുന്നു. കൊറോണ വൈറസ് എന്ന ശത്രുവിനോട് ഇന്ത്യ ഒരു പുതിയ കാഴ്ചപ്പാടോടെ പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.