മലപ്പുറം സര്‍ക്കാര്‍ സ്‌കൂളില്‍ 150 പേർക്ക് കോവിഡ്

മലപ്പുറം മാറഞ്ചേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 150 പേർക്ക് കോവിഡ്. 34 അദ്ധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

അതേസമയം സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പരിശോധനയ്ക്ക് വിധേയരാക്കി. ആകെ 684 പേരെയാണ് പരിശോധിച്ചത്. ഇവരില്‍ 184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതേ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കിയേക്കും. മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.