കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 19 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. തലശ്ശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിലിൽ നിന്നാണ് 394 ഗ്രാം സ്വർണം പിടിച്ചത്. മിക്സർ ഗ്രൈൻഡറിന്റെ മോട്ടോറിനുള്ളിൽ കമ്പിയുടെ രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ 23-നാണ് ദുബായിൽനിന്ന് മുഹമ്മദ് ഷാഹിൽ കണ്ണൂരിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് മിക്സർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ വിളിച്ചുവരുത്തി മിക്സർ തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.