സിപിഐഎം നിലപാട് വ്യക്തമാക്കണം; രമേശ് ചെന്നിത്തല

സിപിഐഎം നിലപാട് ശബരിമല വിഷയത്തിൽ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് പൂർത്തിയായി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഘടകകക്ഷികളോട് കോൺഗ്രസിനും സിപിഐഎമിനും രണ്ടു സമീപനമാണെന്നും ചെന്നിത്തല പറഞ്ഞു.