ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പൊരുതുന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിലാണ് 52 വയസ്സുകാരനായ കരംവീർ സിംഗ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൃതദേഹത്തിനരികെ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.  ഇന്ന് പുലർച്ചെ ബസ് സ്റ്റാൻഡിനരികെയുള്ള ഒരു മരത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.