കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സ്വർണ്ണം പിടികൂടി . 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കാപ്സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്നു സ്വര്‍ണം.