ഭാര്യയുടെ നിയമനം വിവാദമാക്കിയതിന് പിന്നിൽ മൂന്ന് പേരുടെ വ്യക്തി താൽപര്യം : എം. ബി രാജേഷ്

 

തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിൽ ഭാര്യയ്ക്ക് നിയമനം നൽകിയ വിവാദത്തിൽ പ്രതികരിച്ച് എം. ബി രാജേഷ്. മൂന്ന് പേരുടെ വ്യക്തി താത്പര്യമാണ് വിവാദങ്ങൾക്ക് പിന്നിൽ. ചിലർ വിളിച്ച് നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്നും എം. ബി രാജേഷ് പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരുടേയും വിഷയം രാഷ്ട്രീയമല്ല. അവർക്കിഷ്ടപ്പെട്ട ഒരാളെ നിയമിക്കുക എന്നതായിരുന്നു പരാതിക്ക് പിന്നില്ലെന്നും എം. ബി രാജേഷ് പറഞ്ഞു.