വയനാട്ടിൽ തിങ്കളാഴ്ച ഹർത്താൽ

വയനാട്ടിൽ തിങ്കളാഴ്ച ഹർത്താൽ. പരിസ്ഥിതി വിജ്ഞാപനത്തെ തുടർന്നാണ് ഫെബ്രുവരി 8ന് വയനാട്ടിൽ പ്രതിഷേധ ഹർത്താൽ നടത്തുന്നത്. ഏഴാം തിയതി പഞ്ചായത്ത് തലങ്ങളിൽ യുഡിഎഫ് വിളംബര ജാഥ നടക്കും. ഇതിന് തൊട്ടടുത്ത ദിവസമാണ് ഹർത്താൽ. വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. പാൽ, പത്രം, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.