ഡിവൈഡറുകളെ തോൽപ്പിച്ച് റോഷൻ വീണ്ടും വേദികളിലേക്ക്

ഇത് റോഷൻ……… പ്രശസ്ത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ പിന്നണിഗായകൻ. റോഷനും റോഷന്റെ പാട്ടുകളും മലയാളികളുടെ മനസ്സിൽ സന്തോഷം പകരുന്നവയായിരുന്നു. പക്ഷെ കഴിഞ്ഞ ഒരുവർഷം റോഷന്റെ ജീവിതം ഒരു ദുഖഗീതം പോലെ സങ്കടം തോന്നിപ്പിക്കുന്നതായിരുന്നു. സംഗീതരംഗത്ത് കത്തിനിൽക്കേ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനുഉള്ള യാത്രയ്ക്കിടെ കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് റോഷന്റെ ജീവിതത്തിൽ അർദ്ധാവിരാമമിട്ടുകൊണ്ട് ആ അപകടം സംഭവിച്ചത്.

https://fb.watch/3sGX_zHGnH/

കണ്ണൂർ നഗരത്തിലെ ഡിവൈഡറുകളിൽ സഡൻ ബ്രെക്കിടേണ്ടി വന്നത് റോഷന്റെ മാത്രം ജീവിതമല്ല…. പകുതി ജീവനുമായി ജീവിക്കുന്നവരും ജീവിതത്തിലേക്ക് മടങ്ങി വരാത്തവരുമായി അനേകം പേർ….. എന്നിട്ടും അധികൃതർ കണ്ണു തുറക്കാത്തതെന്ത്? ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയിൽ ക്രമീകരിച്ച നഗരത്തിലെ ഡിവൈഡറുകൾ ഇപ്പോഴും അപകടക്കേണിയായി തുടരുകയാണ്. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ അധികൃതരുടെ അനാസ്ഥമൂലം ഒരുപാട് നഷ്ടങ്ങൾക്ക് കണ്ണൂർ നഗരം ദൃക്സാക്ഷിയാകും.

 

തന്റെ ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ നഷ്ടമായ വർഷമാണ് ഈ ഡിവൈഡർ റോഷന് നൽകിയത്. മനക്കരുതുകൊണ്ടും ഒരുപാട്‌പേരുടെ പ്രാർത്ഥനയും പിന്തുണയും കൊണ്ടും ജീവിതം തിരിച്ചുപിടിച്ച് ഒരു വർഷത്തിന് ശേഷം മറ്റൊരു ഫെബ്രുവരിയിൽ വീണ്ടും പാട്ടുകളുടെ ലോകത്തേക്കുള്ള യാത്ര ആരംഭിക്കുകയാണ്. എറണാകുളത്താണ് പുതിയ ജന്മത്തിൽ റോഷന്റെ ആദ്യ സ്റ്റേജ് ഷോ. റോഷൻ മടങ്ങിവന്നിരിക്കുന്നു.. പക്ഷെ ആ ഡിവൈഡറുകൾ അവ ഇപ്പോഴും നഗരത്തിന്റെ ശാപമായി അതുപോലെയുണ്ട്.