ഫുട്ബാള്‍ ലോകത്തെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റൊണാള്‍ഡോ എന്നും റെക്കോര്‍ഡുകളുടെ രാജാവായിരുന്നു . ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്‍ , വ്യക്തിഗത നേട്ടങ്ങളില്‍ ഇതിഹാസം, കളിച്ച ടീമുകള്ക്കെല്ലാം കൈ നിറയെ കിരീടം വാങ്ങിക്കൊടുത്ത താരം- ഇതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
36 ലും ചുറുചുറുക്കോടെ കളിക്കുന്ന റോണോക്ക് മുന്നിൽ റെക്കോര്‍ഡുകള്‍ വഴിമാറിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് മെസിയും മറുവശത്ത് റോണോയും, ലോകം ഈ രണ്ട് താരങ്ങള്ക്ക് പിന്നാലെയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് തുടങ്ങി റയലിലും യുവന്റസിലുമായി ഇദ്ദേഹം നേടാത്ത കിരീടങ്ങളില്ല.
ലോകത്തെ ഏറ്റവും മൂല്യമുള്ള താരം,ഏറ്റവും കരുത്തനായ കായിക താരം ഇങ്ങനെ വിശേഷങ്ങൾ ഏറെയുള്ള റൊണാൾഡോയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ് ആരാധകർ .