പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേരള പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു.കേരളം പോലീസിന്റയെ ഫേസ്ബുക്ക് പേജിലൂടെയാണ് വാർത്ത വ്യജമാണെന്ന് അറിയിച്ചത്.വാർത്ത ടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും അറിയിച്ചു.