സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് . ഇന്ന് പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബര്‍ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ഔണ്‍സിന് 1,844.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.