സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച മൂന്ന് എ.എ.പിമാർക്ക് സസ്പെന്‍ഷൻ

സഞ്ജയ് സിങ്, നാരായൺ ദാസ് ഗുപ്ത, സുശീൽ ഗുപ്ത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരോട് സഭക്ക് പുറത്തുപോകാന്‍ സഭാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു.കാർഷിക നിയമത്തിൽ ചർച്ചയാകാമെന്ന ധാരണയിലെത്തിയ ശേഷവും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച മൂന്ന് എ.എ.പിമാരെ സസ്പെന്‍ഡ് ചെയ്തു.

സഞ്ജയ് സിങ്, നാരായൺ ദാസ് ഗുപ്ത, സുശീൽ ഗുപ്ത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരോട് സഭക്ക് പുറത്തുപോകാന്‍ സഭാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. പുറത്തുപോകാന്‍ തയ്യാറാകാതിരുന്ന എം.പിമാരെ മാര്‍ഷലുകള്‍ പുറത്തേക്ക് കൊണ്ടുപോയി.

കാര്‍ഷിക നിയമങ്ങള്‍ ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. അഞ്ച് മണിക്കൂർ അധിക സമയമാണ് അനുവദിച്ചത്. ചോദ്യോത്തര വേളയും ശൂന്യ വേളയും ഒഴിവാക്കും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സഭ പുനരാരംഭിച്ചിട്ടുണ്ട്.