പ്രഭാസ് ചിത്രം ‘ആദിപുരുഷിൻറെ ലൊക്കേഷനിൽ തീപിടുത്തം

പ്രഭാസ്, സെയ്ഫ് അലി ഖാൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് സെറ്റില്‍ ആരുമില്ലാത്തത് മൂലം വന്‍ദുരന്തം ഒഴിവായി.

രാമായണത്തെ ആസ്പദമാക്കിയാണ് ആദിപുരുഷ് ഒരുക്കുന്നത്. ഫെബ്രുവരി 2നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. പ്രഭാസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടത്. പ്രഭാസ് രാമനായി എത്തുമ്പോള്‍ സെയ്ഫ് അലിഖാനാണ് രാവണനായി അഭിനയിക്കുന്നത്. ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 ആഗസ്ത് 21നാണ് ചിത്രം തിയറ്ററുകളിലെത്തുക.