കർഷകർക്കെതിരെ ബോളിവുഡ് നടി കങ്കണ

കർഷകപ്രക്ഷോഭത്തിന്റെ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാന്നയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമരം ചെയ്യുന്നവർ കർഷകരല്ലെന്നും അവർ തീവ്രവാദികളാണെന്നും കങ്കണ കുറിച്ചു. അവർ ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.