ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത 400 ഓളം പേര്‍ക്കെതിരെ കേസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത 400 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ഐശ്വര്യ കേരള യാത്രയ്ക്കിടെ തളിപ്പറമ്പില്‍ വച്ച് നടത്തിയ പൊതുപരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ശ്രീകണ്ഠാപുരം പൊലീസും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്ര ഇന്നലെ കണ്ണൂര്‍ ജില്ലയുടെ വിവിധ മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. പൊതുപരിപാടികളില്‍ വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.