ആധാ൪ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാ൯ ഇനി അക്ഷയ, ആധാ൪ കേന്ദ്രങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. കാ൪ഡുടമകൾക്ക് ആധാറിലെ പേര്, ജനന തീയതി, ലിംഗം, അഡ്രസ്, ഭാഷ എന്നിവ ഓൺലൈനായി തിരുത്താം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആധാ൪ സേവനങ്ങളിൽ കേന്ദ്ര സ൪ക്കാ൪ പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.
ആധാ൪ ഉടമകൾക്ക് 1947 എന്ന നമ്പറിൽ പുതിയ സേവനങ്ങൾ ലഭ്യമാണെന്ന് യുഐഡിഐ ട്വിറ്ററിൽ അറിയിച്ചു. പ്രസ്തുത നമ്പറിൽ ബന്ധപ്പെട്ടാൽ അടുത്തുള്ള ആധാ൪ കേന്ദ്രത്തിന്റെ വിവരങ്ങളും കണ്ടെത്താവുന്നതാണ്. ഈ സൗകര്യം മൊബൈൽ ഫോണിലും ലാന്റ്ലൈനിലും ലഭ്യമാണ്. mAadhaar ആപ്പ് വഴിയും ആധാ൪ സെന്ററുകൾ ഓണ്ലൈനായി കണ്ടെത്താവുന്നതാണ്.
അതേസമയം, ഗൃഹനാഥന്റെ വിവരങ്ങൾ, വിലരലടയാളം, മൊബൈൽ നമ്പർ കാ൪ഡുമായി ബന്ധിപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമായിരിക്കുന്നതല്ല.
ഉപയോക്താക്കൾക്ക് സംസ്ഥാനം, പി൯കോഡ്, സെ൪ച്ച് ബോക്സ് എന്നീ മൂന്ന് ഓപ്ഷനുകൾ വഴി അടുത്തുള്ള ആധാ൪ സേവാ കേന്ദ്രങ്ങൾ കണ്ടെത്താവുന്നതാണ്.