ദൃശ്യത്തിലെ ആരും ശ്രദ്ധിക്കാതെ പോയ 28 തെറ്റുകൾ : വീഡിയോ വൈറൽ

മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങവേ ആദ്യ ഭാ​ഗത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ വൈറലാകുന്നു. ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ 28 തെറ്റുകളാണ് വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്. സിനിമയെ വിമർശിക്കുകയല്ലെന്നും മറിച്ച് എന്റർടെയ്ൻമെന്റ് മാത്രമാണ് ഉദ്ദേശമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ചിത്രത്തിന്റെ തുടക്കം മുതലുള്ള തെറ്റുകൾ വിഡിയോയിലുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ പോലീസ് കഥാപാത്രം ചായക്കടയിൽ എത്തി പൊലീസ് സ്റ്റേഷൻ അന്വേഷിക്കുന്ന രം​ഗത്തിലാണ് സിനിമ തുടങ്ങുന്നത്. ഇവിടെ ചായക്കടയിലേക്ക് കഥാപാത്രം കയറുമ്പോൾ അണിയറ പ്രവർത്തകരുടെ നിഴൽ പ്രതിഫലിക്കുന്നത് കാണാം.

ഇത് ഒരു തെറ്റായി ചൂണ്ടിക്കാട്ടുന്നുണ്ട്. തൊട്ടു മുന്നിൽ പൊലീസ് സ്റ്റേഷനുണ്ടെന്നിരിക്കെ, അത് അന്വേഷിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ചായക്കടയെ സമീപിക്കുന്നത് മറ്റൊരു തെറ്റായി വീഡിയോയിൽ കാണിക്കുന്നു. ഇത്തരത്തിലുള്ള 28 തെറ്റുകളാണ് വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്.