‘യന്തിരൻ സിനിമ കോപ്പിയടിച്ചത്’ : സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

 

 

ചെന്നൈ : തമിഴ് ചിത്രം യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന പരതിയിന്മേൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. 2010ൽ പുറത്തിറങ്ങിയ ചിത്രം ജിഗുബ എന്ന തൻ്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന അരുൺ തമിഴ്നാടൻ്റെ പരാതിയിന്മേൽ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു.

എന്നാൽ, അപ്പോഴൊന്നും ശങ്കർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചത്. ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും രണ്ട് ദേശീയ പുരസ്കാരങ്ങളും നേടിയ സിനിമ യ്‌ക്കെതിരെയാണ് കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്.