മുഖ്യമന്ത്രി പിണറായി വിജയന്റെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിക്ക് ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമാകും. 200 വിദ്യാര്‍ത്ഥികൾ നേരിട്ടും 1500 പേര് ഓണ്‍ലൈനായും മുഖ്യമന്ത്രിയുമായി ‘നവകേരളം യുവകേരളം’ സംവാദത്തില്‍ സംവദിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ. ടി. ജലീല്‍ അധ്യക്ഷനാകും. കുസാറ്റിനു പുറമേ കേരള സാങ്കേതിക സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നീ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.