ദില്ലി : ബഡ്ജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തി കേന്ദ്ര സർക്കാർ. മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും. മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ ഒഴിവാക്കും. സ്വര്‍ണം, വെള്ളി വില കുറയും. ഇറക്കുമതി നികുതി 12.5ല്‍ നിന്ന് 7.5 ശതമാനമായി കുറച്ചു. 2.5% സെസ് ഏര്‍പ്പെടുത്തി. 2.5% ആണ് വില കുറയുക. ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയെങ്കിലും വില കൂടില്ല. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസ്. എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല.