കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ്; രമേശ് ചെന്നിത്തല

നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങൾ കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പടക്കങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണിത് കൊവിഡിന്റെ പശ്ചാത്തലത്തിലും യാതൊരുവിധ ആശ്വാസ നടപടികളുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ എല്ലാ രംഗത്ത് നിന്നും പിന്മാറുന്നു. സ്വകാര്യവത്കരണ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ചെന്നിത്തല തൃക്കരിപ്പൂരില്‍ പറഞ്ഞു.


കേന്ദ്ര ബജറ്റ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വികസന കുതിപ്പിന് ഗതിവേഗം നല്‍കുന്നതാണ് ബജറ്റ്. കൃഷിക്കാര്‍ക്ക്, ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക്, അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയും സ്വാധീനിക്കുന്ന ചരിത്രത്തിലെ മികച്ച ബജറ്റാണ് ഇത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാണ് പുതിയ ബജറ്റ്. ബജറ്റില്‍ കേരളത്തെ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.