കൊവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജോത്പാദന ശേഷി കുറയുമെന്ന് പഠനം

ബെർലിൻ : കൊവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജോത്പാദന ശേഷി കുറയുമെന്ന് പഠനം. ജർമനിയിലെ ജസ്റ്റസ്-ലീബിഗ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൊവിഡ് ബാധ ബീജത്തിൻ്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

കൊവിഡ് ബാധിച്ച 84 പുരുഷന്മാരിലും ആരോഗ്യവാന്മാരായ 105 പുരുഷന്മാരിലുമായി നടത്തിയ പഠനത്തിലാണ് കോവിഡ് പ്രത്യുത്പാദന ഹോർമോണുകളുടെ ഉത്പാദനവും ബീജ കോശങ്ങളുടെ രൂപീകരണവും പ്രശ്നത്തിലാക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ശ്വാസകോശത്തിൽ കണ്ട അതേ വൈറസ് റെസപ്റ്ററുകൾ വൃഷണങ്ങളിലും കണ്ടെത്തിയതെന്നും. എന്നാൽ, ഇത് കാരണം പ്രത്യുത്പാദന ശേഷിക്ക് പ്രശ്നങ്ങളുണ്ടാവുമോ എന്നതിൽ വ്യക്തതയില്ലയെന്നുമാണ് ഗവേഷകർ പറയുന്നത്.